Advertisements
|
ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് ഐഒസി (യുകെ) സ്കോട്ട്ലാന്‍ഡ്, ലെസ്ററര്‍, കവന്‍ട്രി യൂണിറ്റുകള്‍
മിഡ്ലാന്‍ഡ്സ്: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ദീപ്ത ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു ഐഒസി (യുകെ) കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയിലെ സ്കോട്ട്ലാന്‍ഡ്, ലെസ്ററര്‍, കവന്‍ട്രി യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം 'ഓര്‍മ്മകളില്‍ ഉമ്മന്‍ചാണ്ടി' വികാരോജ്വലമായി. അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു
പിതാവിന്റെ ഓര്‍മ്മകള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ എം എല്‍ എ സ്കോട്ട്ലാന്‍ഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അനുശോചന യോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. യുകെയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ക്രമീകരിക്കപ്പെട്ട അനുസ്മരണ യോഗങ്ങളില്‍ ആദ്യമായാണ് ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ അനുസ്മരണ സമ്മേളനത്തിനുണ്ട്.
സ്കോട്ട്ലാന്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ എം അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് ബിജു വര്‍ഗീസ്, ജെയിംസ് മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു. ചാപ്റ്റര്‍ നിര്‍വാഹക സമിതി അംഗം ഷോബിന്‍ സാം, യൂണിറ്റ് ജനറല്‍ സെക്രട്ടറി സുനില്‍ പായിപ്പാട്, അഞ്ജലി പണിക്കര്‍, ഡാനി, സായീ അരുണ്‍, ട്രീസ ജെയിംസ്, അലന്‍ പ്രദീഷ്, അന്ന പൗളി, ആന്‍സി പൗളി, നിയ റോസ് പ്രദീഷ്, ടെസ്സി തോമസ്, അമ്പിളി പ്രദീഷ്, ഡയാന പൗളി, അഞ്ചു സാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യൂണിറ്റ് പ്രസിഡന്റ് ജഗന്‍ പടച്ചിറ അധ്യക്ഷത വഹിച്ച ലെസ്റററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി ജെസു സൈമണ്‍ നന്ദി പ്രകാശിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സുജിത് വര്‍ഗീസ്, നിര്‍വാഹക സമിതി അംഗം അനില്‍ മാര്‍ക്കോസ്, ബിജു ചാക്കോ, റിനു വര്‍ഗീസ്, റോബിന്‍, സുനില്‍, ശ്രീകാന്ത്, ജോസ്ന എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ചടങ്ങിനോടനുബന്ധിച്ച് ലെസ്ററര്‍ യൂണിറ്റ് ഭാരവാഹികളെ ഔദ്യോഗികമായി ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള ചമതലാപത്രം ഷൈനു ക്ളെയര്‍ മാത്യൂസ്, റോമി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് യൂണിറ്റ് ഭാരവാഹികള്‍ക്ക് കൈമാറി.
കവന്‍ട്രി യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിന്‍ സെബാസ്ററ്യന്‍ അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി നിവാസിയും ഉമ്മന്‍ ചാണ്ടിയും കുടുംബവുമായും അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന ജേക്കബ് ജോണ്‍, ജൂലി ജേക്കബ് പുതുപ്പള്ളികരോടുള്ള ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ഓര്‍മ്മകള്‍ പങ്കുവച്ചത് വിങ്ങലോടെയാണ് സദസ്സ് ശ്രവിച്ചത്. ശനിയാഴ്ച വൈകിട്ടു 8 മണിക്ക് ആരംഭിച്ച അനുസ്മരണ യോഗം സ്നേഹ വിരുന്നോടെ 10 മണിക്ക് മണിയോടെ അവസാനിച്ചു. ജെയിംസ് മാത്യു, അതുല്‍, ജിസ, ആദം, നാതാലിയ, ജോസഫൈന്‍, ദിപ മാത്യു, നൈതന്‍, അനീസ എന്നിവര്‍ ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തു.
ഒരു ജനാതിപത്യ ഭരണ സംവിദാനത്തില്‍, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവര്‍ക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ശ്രീ. ഉമ്മന്‍ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്ന പൊതു വികാരം അനുസ്മരണ ചടങ്ങുകളില്‍ പ്രകടമായി. |


 |
|
- dated 22 Jul 2025
|
|
Comments:
Keywords: U.K. - Otta Nottathil - oc_uk_leicester U.K. - Otta Nottathil - oc_uk_leicester,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|